കാവനൂർ ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പേര്

പ്രസിഡൻ്റ്

ഉസ്മാന്‍ പി വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈനി രാജന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖൌലത്ത് ഇ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാവനൂർ ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ :

മേൽവിലാസം:  കാവനൂർ പി. ഒ, പിൻകോഡ്: 673639  

ഫോൺ നമ്പർ:  0483-2862531 ,

വില്ലേജ് : കാവനൂർ

താലൂക്ക്:  ഏറനാട്

ബ്ലോക്ക്:  അരീക്കോട്

ജില്ല:  മലപ്പുറം

വിസ്തൃതി:  31.3 ചതുരശ്ര കിലോമീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ തായ്വഴികളുടെയും ഏതാനും ദേവസ്വങ്ങളുടെയും കൈവശത്തിലായിരുന്ന കാവന്നൂരിലെ ഭൂരിഭാഗം ഭൂസ്വത്തുക്കളും 1970-ലെ ഭൂപരിഷ്കരണ നിയമത്തോടെയാണ് ജനങ്ങളിലേക്ക് എത്തുന്നതും നെല്ല്, വാഴ തുടങ്ങിയ ഹ്രസ്വകാല വിളകളിൽ നിന്നും തെങ്ങ്, റബ്ബർ പോലുള്ള ദീർഘകാല വിളകളിലേക്ക് കൃഷി മാറുന്നതും. 1921-ലെ ഖിലാഫത്ത് സമരവും 1948-ലെ ഹൈദരാബാദ് ആക്ഷനും ഇവിടുത്തെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളെ സ്വാധീനിച്ചപ്പോൾ സ്വാതന്ത്ര്യലബ്ധിയോടെ കോൺഗ്രസ്സ്, മുസ്ലീംലീഗ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇവിടെ ശക്തമായി. 1978-ൽ വ്യാപകമായ വൈദ്യുതീകരണവും, 1983-ൽ മൃഗാശുപത്രി സ്ഥാപനവും, മഞ്ചേരി-അരീക്കോട് റോഡ് ടാറിംഗും പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കി. ബി.പോക്കർ സാഹിബ്, സി.എച്ച്.മുഹമ്മദ് കോയ ഉൾപ്പെടെയുള്ള പ്രമുഖർ പാർലമെന്റിൽ പ്രതിനിധീകരിച്ച ഈ നാട്, കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്...

കൂടുതൽ വായിക്കുക